Friday, May 25, 2012

ഇബ്നു ബതൂത

ലോക സഞ്ചാരിയായ ഇബ്നു ബതൂത തന്റെ യാത്രയിലുടനീളം ഓരോ പ്രദേശത്ത് എത്തുമ്പോഴും അവിടെയുള്ള സൂഫികളെ ചെന്ന്‍കാണുന്ന പതിവ് സൂക്ഷിച്ചിരുന്നതായി അദ്ദേഹത്തിന്റെ  രിഹ്'ലയില്‍ കാണാം .ഒരിക്കല്‍ അദ്ദേഹം യെമനില്‍ എത്തി .അവിടെയുള്ള പ്രമുഖനായ ഒരു സൂഫിയെ സന്ദര്‍ശിക്കാന്‍ ചെന്നു.കണ്ടയുടനെ ഇന്ത്യയിലെ ഹൈദരാബാദില്‍ എന്റെ സഹോദരനുണ്ടെന്നും അദേഹത്തിന് തന്റെ സലാം പറയണം എന്നുമാണ്‌ സൂഫി നിര്‍ദേശിച്ചത്  .ഞാന്‍ ഇന്ത്യയിലേക്ക് അല്ല പോകുന്നത് എന്ന്‍  ബതൂതയും.നിങ്ങള്‍ ഇന്ത്യയിലേക്കാണ്  പോകുന്നത് എന്ന്  സൂഫിയും . അതും പറഞ്ഞു സൂഫി തന്റെ പര്‍ണശാലയിലെക്ക്  കയറി പോയി .ബത്തൂത്ത നാട്ടിലേക്കുള്ള കപ്പലും പ്രതീക്ഷിച് ഇരിക്കുകയായിരുന്നു.പക്ഷെ വന്നത് ഇന്ത്യയിലേക്കുള്ള കപ്പല്‍ .ആ കപ്പലില്‍ കയറി അദ്ദേഹം നേരെ വന്നത് കോഴിക്കോട്ടേക്ക് ആയിരുന്നു.അവിടെ നിന്നാണ് ഹൈദരാബാദിലോട്ട് അദ്ദേഹം പോകുന്നത് .അവിടെ എത്തിയപ്പോള്‍ ഒരു സൂഫി കുറെ കുട്ടികളെ പഠിപ്പിക്കുന്നത് ആണ് അദ്ദേഹം കണ്ടത്.ഇബ്നു ബതൂതയെ കണ്ടയുടന്‍ സൂഫി പറഞ്ഞു 'തരാനുള്ളത്‌ തന്നു വീട്ടൂ " അപ്പോഴാണ്‌ ബത്തൂത്ത യമെനിലെ സൂഫി പറഞ്ഞ കാര്യം ആലോജിച്ചത് .


from ;rihla
source:sathyadhaara,april 16-30

No comments:

Post a Comment